ഹൈദരാബാദ്: ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരൻറെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോവയിൽ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു. സ്‌പൈസ്‌ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പുക നിറഞ്ഞ ക്യാബിന്റെ ഫോട്ടോയും ഹൈദരാബാദ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തുന്ന വിമാനത്തിന്റെ രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *