പെരുവയൽ ഗ്രാമപഞ്ചായത്തിലെ കള്ളാടിച്ചോല കോളനിക്ക് അനുവദിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഈ കോളനിക്ക് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. നിർമ്മിതി കേന്ദ്രയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് പാലാട്ട്, സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, മെമ്പർ രേഷ്മ തെക്കേടത്ത്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ടി.എം മുകേഷ്, നിർമ്മിതി കേന്ദ്ര ജില്ലാ പ്രോജക്ട് മാനേജർ കെ മനോജ്, എം. വേണു, വി ദീപ, പുത്തലത്ത് സന്തോഷ് കുമാർ, എം.പി ബിജു, കെ.സി സുധാകരൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *