ചെന്നൈയിൽ ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്ന സതീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോളജിൽ നിന്നുവീട്ടിലേക്ക് മടങ്ങാനായി സത്യ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സതീഷ് പിന്നാലെയെത്തി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണു സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു.പ്രതിക്കായി തിരച്ചിൽ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *