ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു വ്യവസായി തന്‍റെ ജീവനക്കാർക്കായി നൽകിയ സമ്മാനങ്ങളെകുറിച്ചാണ് ഇപ്പോൾ ചർച്ച.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളുമാണ് ചെന്നൈയിലെ ജുവലറി ഉടമ തൊഴിലാളികൾക്ക് നൽകിയത്. ചലനി ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തി ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി എട്ട് കാറുകളും 18 ബൈക്കുകളുമാണ് ദീപാവലി സമ്മാനമായി നല്‍കിയത്
‘എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസില്‍ നിന്ന് ലാഭം നേടാന്‍ ഇവര്‍ എന്നെ സഹായിച്ചു. ഇവര്‍ എന്റെ ജോലിക്കാര്‍ മാത്രമല്ല, കുടുംബം കൂടിയാണ്. ഇത്തരം സര്‍പ്രൈസുകള്‍ നല്‍കിക്കൊണ്ട് എനിക്ക് ഇവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. ഇവര്‍ക്കെല്ലാം സമ്മാനം നല്‍കിയതിന് ശേഷം ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എല്ലാ ഉടമകളും തങ്ങളുടെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിക്കണം’, ജയന്തിലാല്‍ പറഞ്ഞു.
ഹോണ്ടയുടെ ബൈക്കും സ്‌കൂട്ടറുകളും മാരുതി സുസുക്കി കാറുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.
