കോഴിക്കോട് 12 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ചാബായിൽ മുജീബ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ _ യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് മിംസ് ഹോസ്പിറ്റലിൽ പാർക്കിങിന് സമീപം വെച്ച് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈനുമായി പ്രതിയെ പിടികൂടുന്നത്.

പിടിയിലായ മുജീബ് ബേപ്പൂർ ഹാർബറിൽ പോർട്ടർ ജോലി മറയാക്കി ബേപ്പൂരും മാങ്കാവും കേന്ദ്രികരിച് ലഹരി കച്ചവടം ചെയ്യുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഏറെ നാളായി നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു. പിടികൂടിയ എം.ഡി.എം.എ ക്ക് അരലക്ഷത്തോളം രൂപ വില വരും.

ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാർട്ടികളിൽ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാൽ പാർട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കൾക്കിടയിൽ ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

സമൂഹത്തിന്റെ കൂട്ടായ സഹകരണതോട് കൂടി മാത്രമേ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്നും ലഹരി മാഫിയകൾ വിദ്യാർഥികളെ ലക്ഷ്യം വെക്കുന്നതിനാൽ തങ്ങളുടെ കുട്ടികൾ എവിടെയെല്ലാം പോകുന്നു എന്നും എന്ത് ചെയ്യുന്നു എന്നും ശ്രെദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തം ആണെന്നും ലഹരിക്കെതിരെ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നതെന്നും ഫറോഖ് അസിസ്റ്റന്റെ കമ്മിഷണർ എ എം സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ മാസം ഡാൻസാഫിന്റെ നേതൃത്ത്വത്തിൽ വൻ ലഹരി മരുന്ന് വേട്ടയാണ് കോഴിക്കോട് സിറ്റിയിൽ നടത്തിയത് ആറ് കേസുകളിലായി 300 ഗ്രാം എം ഡി എം എ യും , ഇരുപത് കിലോയോളം കഞ്ചാവും , 400 എണ്ണം എൽ എസ് ഡി സ്റ്റാബും, 200 റോളം എംഡിഎം എ പ്പിൽ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ.സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാർ പി സി പി ഒ മാരായ രഞ്ജിത്ത് എം, സനൂജ് എൻ , കിരൺ പി കെ , ഹരീഷ് കുമാർ ടി കെ , സുബിൻ വിഎം ഡ്രൈവർ സി പി ഒ വിഷ്ണു തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *