പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.രണ്ടുദിവസം മുമ്പാണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ സിംഗിന്റെ പ്രതികരണം.. ‘ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നു.. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുണ്ടാക്കിയേക്കാം’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.’താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. നിങ്ങൾ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?’ എങ്കിൽ അങ്ങനെ ചെയ്യൂ…എന്നായിരുന്നു ദിഗ്വിജയ സിങ് ട്വീറ്റ് ചെയ്തത്.രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ഇപ്പോൾ തെലുങ്കാനയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ദീപാവലി അവധിക്ക് ശേഷം തെലങ്കാനയിലെ മെഹബൂബ് നഗറിൽ നിന്ന് വ്യാഴാഴ്ച പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *