സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്കൂൾ അധ്യാപിക.രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം.രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഭരത്പൂരിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ മീര തന്റെ വിദ്യാർഥിനിയായ കൽപ്പന ഫൗസ്ദാറുമായി പ്രണയത്തിലാവുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.കബഡി താരമാണ് കൽപന, ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ വച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മീര മുൻകൈ എടുത്ത് ലിംഗമാറ്റം നടത്താൻ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയക്ക് വിധേയനായി.ശസ്ത്രക്രിയക്ക് ശേഷം മീര ആരവ് കുന്തൽ എന്ന പേര് സ്വീകരിച്ചു.ആരവുമായി താൻ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും അധ്യാപികയെ വിവാഹം കഴിക്കുമായിരുന്നുവെന്നും കൽപന ഫൗസ്ദറും വ്യക്തമാക്കി. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതർ. ‘ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാൻ എപ്പോഴും വിചാരിച്ചത് ആൺകുട്ടിയാണെന്നാണ്. ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി.’ – ആരവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *