ഹൈദരാബാദ്: കടന്നുപോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിച്ച് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത. താനിപ്പോൾ മരിക്കാൻ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാർത്തകൾ ഒഴിവാക്കണമെന്നും സാമന്ത പറഞ്ഞു. ഒരടിപോലും മുന്നോട്ടു നടക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ”ചില ദിവസങ്ങൾ മോശമായിരിക്കും. ചിലപ്പോൾ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാൻ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോൾ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ”ചില ദിവസങ്ങൾ മോശമായിരിക്കും. ചിലപ്പോൾ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാൻ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോൾ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.

‘ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോർട്ടുകൾ കണ്ടു. ഞാനിപ്പോൾ മരിക്കാൻ കിടക്കുകയൊന്നുമല്ല. നിലവിൽ ഞാൻ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകൾ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടർമാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു. എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവിൽ നമ്മൾ തന്നെ വിജയിക്കും-സാമന്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *