ലോക നേതാക്കൾക്ക് ഹിമാചലിലെ പ്രശസ്തമായ കരകൗശല വസ്തുക്കൾ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ലോക നേതാക്കൾക്ക് ചമ്പ റുമാൽ, കാൻഗ്ര മിനിയേച്ചർ പെയിന്റിംഗുകൾ, കിന്നൗരി ഷാൾ, കുളു ഷാൾ, കനാൽ ബ്രാസ് സെറ്റ് എന്നിവയുൾപ്പെടെയുളള പരമ്പരാഗത കരകൗശല വസ്തുക്കൾ സമ്മാനിക്കുക.

അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ജി20 യൂണിയൻ. നവംബർ 15, 16 തീയതികളിൽ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പങ്കെടുക്കും.

ഇതിലൂടെ ഹിമാചൽ പ്രദേശിന്റെ വിനോദസഞ്ചാരത്തിന്റെയും കരകൗശല വസ്തുക്കളുടെയും ആഗോള വ്യാപനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഹിമാചൽ പ്രദേശിന്റെ കലയും സംസ്‌കാരവും വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *