സഹപ്രവർത്തകൻ്റെ ചികിത്സാ ചെലവിലേക്കായുള്ള കോഴിക്കോട് കുന്ദമംഗലത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കാരുണ്യ യാത്രയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര രാത്രി വരെ തുടരും. ഓട്ടോ ഡ്രൈവറും നിർധന കുടുംബാംഗവുമായ പതിമംഗലം പുന്നക്കൽ സിദ്ധീഖിൻ്റെ വൃക്ക മാറ്റിവെക്കൽ ചികിൽസക്കുള്ള നാൽപത് ലക്ഷം രൂപ സ്വാരൂപിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് ലഭിക്കുന്ന മുഴുവൻ ഓട്ടോ കൂലിയും കുടുംബത്തിന് കൈമാറും. 360 ഓട്ടോകളാണ് ഇതിനായി ഒരുമിച്ചു സർവ്വീസ് നടത്തുന്നത്.

എസ്ടിയു, സി ഐ ടി യു, ഐഎൻടിയുസി, ബിഎംഎസ് തൊഴിലാളികൾ ഉൾപ്പെട്ട സംയുകത ഓട്ടോ തൊഴിലാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ യാത്ര പിടിഎ റഹിം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കമ്മറ്റികൺവീനർ എം വി ബൈജു സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ പ്രകാശൻ പൊയിലങ്ങൽ അധ്യക്ഷത വഹിച്ചു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, വാർഡ് മെമ്പർപി.കൗലത്ത് ,വിവിധ കക്ഷി പ്രതിനിധികളായ എം.എം സുധീഷ് കുമാർ, അരിയിൽ മൊയ്തീൻ ഹാജി. കെ.എം ചന്ദ്രൻ, ടി ബൈജു ,എൻ ബഷീർ, കെ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *