ജഗ്ഗി വാസുദേവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ജഗ്ഗി വാസുദേവിനെതിരെയുള്ള ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജഗ്ഗി ഒരു തട്ടിപ്പുകാരനാണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.
സദ്ഗുരു തന്റെ ഇഷ സാമ്രാജ്യം എങ്ങനെ പണിതു. നിയമവിരുദ്ധമായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറിയതാണ്. ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം’,
മുമ്പ് തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനും ജഗ്ഗി വാസുദേവിനെതിരെ വിമർശനം നടത്തിയിരുന്നു. ജഗ്ഗി വാസുദേവ് കപട സന്യാസിയാണെന്നും പണം കണ്ടെത്താന്‍ അദ്ദേഹം എന്തും ചെയ്യുമെന്നും ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പളിനിവേല്‍ പറഞ്ഞിരുന്നു
"How Sadhguru built his Isha empire. Illegally.
— Prashant Bhushan (@pbhushan1) May 20, 2021
Isha Foundation’s 150-acre campus at Ikkarai Boluvampatti, Coimbatore, has come up in blatant violation of laws and rules."
This fraud & Charlatan needs to be thoroughly investigated
https://t.co/XlIsaiEgc0
