മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ ജന്മദിന കേക്കിനെ ചൊല്ലി വിവാദം.വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു.ചിന്ദ്വാരയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളാണ് കേക്ക് കൊണ്ടുവന്നത്.കുങ്കുമ നിറത്തിലുളള കൊടിയും ഏറ്റവും മുകള്‍ ഭാഗത്തായി ഹനുമാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ള ക്ഷേത്രാകൃതിയിലുള്ള കേക്കാണ് കമല്‍നാഥ് മുറിച്ചത്. ജന്മനാടായ ചിന്ത്വാരയില്‍ മൂന്ന് ദവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു കമല്‍നാഥ്.ഇതു മതനിന്ദയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.കമൽ നാഥും അദ്ദേഹത്തിന്റെ പാർട്ടിയും വ്യാജ ഭക്തർ ആണ്. അവർക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കൽ രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത അതേ പാർട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്നാൽ അത് തെരഞ്ഞെടുപ്പിൽ തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാൻ ഭക്തനായി മാറി, ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധർമ്മത്തെയും അതിന്റെ അനുയായികളെയും അപമാനിക്കുന്നതിന് തുല്യമാണ്,” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
