രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടർത്തുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് വ്യാപനതോത് വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത തൃപ്പതി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വേണ്ട വിധത്തിൽ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
