ദില്ലി: ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള സർക്കാർ നീക്കം പാർലമെൻറിൽ ഉന്നയിച്ച് അടൂർപ്രകാശ് എം പി. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിട്ടുണ്ടോ എന്നതായിരുന്നു ആറ്റിങ്ങൽ എം പി യുടെ ചോദ്യം. എന്നാൽ ഇക്കാര്യം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ്ണ ദേവിയുടെ മറുപടി. ഗവർണർമാരെ ചാൻസിലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കി. കേരളത്തിലെ കാര്യം സർക്കാർ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അന്നപൂർണ്ണ ദേവി, അടുത്തിടെ ചില സംസ്ഥാനങ്ങളിൽ ഗവർണമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാർശ ഉണ്ടെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *