ഉത്തരേന്ത്യയില്‍ പരക്കെ കനത്ത മൂടല്‍മഞ്ഞ്,പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. 6.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. മൂടല്‍മഞ്ഞ് വ്യോമ – റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.ഗാസിയാബാദില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ രാവിലെ ഒന്‍പതിന് മാത്രമെ തുടങ്ങൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് അപകടങ്ങള്‍ തുടരുന്നത് കണക്കിലെടുത്ത് ബസ് സമയത്തിലും മാറ്റംവരുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. യു.പിയിലെ നോയിഡ ഡിപ്പോയില്‍നിന്നുള്ള ബസുകള്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ ഏഴുവരെ ഓടില്ല. രാത്രി സര്‍വീസ് നടത്തുന്ന പല ബസുകളിലെയും റിസര്‍വേഷന്‍ താത്കാലികമായി നിര്‍ത്തിവെക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ദില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *