ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്റെ വില പുറത്തുവിട്ടു.ഇൻകൊവാക് എന്ന പേരിലുള്ള ഈ വാക്സിന് സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വില.ജനുവരി അവസാന വാരത്തിലാണ് വാക്‌സിന്‍ പുറത്തിറക്കുക. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലിലൂടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും.
18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.