രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി സൂപ്പർ ഹ്യൂമനാണെന്ന് പറയാൻ കാരണമുണ്ട്. ഈ തണുപ്പിൽ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. ജാക്കറ്റ് ധരിച്ചിട്ട് കൂടി രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷർട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നതെന്നും ഖുർഷിദ് പറഞ്ഞു.’ശ്രീരാമന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും. ഇപ്പോൾ ആ പാദുകങ്ങൾ യുപിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.കോണ്‍ഗ്രസിനോടു മാത്രമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടാനാകില്ല. രാജ്യത്തിന് മൊത്തത്തില്‍ ബാധകമായ, ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസും പാലിക്കുമെന്ന് ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തയച്ച വിഷയത്തിൽ അദ്ദേഹം പറഞ്ഞു.അതേസമയം രാഹുലിനെ ഭഗവാന്‍ ശ്രീരാമനുമായി താരതമ്യപ്പെടുത്തിയതിനെതിരേ ബി.ജെ.പി. രംഗത്തെത്തി. താരതമ്യം ഞെട്ടിക്കുന്നതാണെന്നും മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ആരാഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *