പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ പാമ്പുമൊത്ത് ഡാൻസ് കളിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു.തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. സമീപത്തെ കുറ്റിക്കാട്ടിൽ ഇഴയുന്ന പാമ്പിനെ മണികണ്ഠൻ കൈയിലെടുക്കുകയായിരുന്നു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടുകയായിരുന്നു. അതിനെ ഉയർത്തിക്കാട്ടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താനും ശ്രമിച്ചു. ഇതിനിടയിലാണ് പാമ്പ് കൈയിൽ കടിച്ചത്. എന്നാൽ കടിയേറ്റിട്ടും ഇതെന്റെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് അയാൾ ആർത്തുവിളിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വൈകാതെ പാമ്പ് കടിക്കുകയും മണികണ്ഠന് കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി കൂട്ടുകാരൻ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് സഞ്ചിതുറന്ന കൂട്ടുകാരനും കടിയേറ്റു.ഇയാൾ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
