വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മർദ്ദനം.. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. മർദ്ദനത്തിൽ അഡ്മിന്‍റെ നാവ് അറ്റ് പോയി.കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന ആക്രമണത്തില്‍ യുവാവിന്‍റെ ഭാര്യ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിഞ്ഞ നാവ് തുന്നിചേര്‍ത്തെങ്കിലും പരുക്ക് ഗുരുതരമാണ്.ഓം ഹൈറ്റ്സ് ഹൌസിംഗ് സൊസൈറ്റിയിലെ താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്തവാണ് ഹൌസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പരാതിക്കാരിയുടെ ഭര്‍ത്താവായിരുന്നു. ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്‍റെ കാരണം തിരിക്കി ഇയാള്‍ സന്ദേശം അയച്ചിരുന്നു. ഇതിനോട് ചെയര്‍പേഴ്സണോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഫോണില്‍ വിളിച്ച് ചെയര്‍ പേഴ്സണെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ഇവരോട് അനാവശ്യ സന്ദേശങ്ങള്‍ ഗ്രൂപ്പിലേക്ക് അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തെന്ന് ചെയര്‍പേഴ്സണ്‍റെ ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *