കുന്ദമംഗലം : കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ( CWSA ) ന്റെ നേതൃ ത്വത്തിൽ പാർപ്പിടം 2023 മെഗാ എക്സ് പോ പ്രദർശനം ജനുവരി 11 ന് വൈകുന്നേരം 4 ന് പി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്യും. സിന്ധു തിയ്യേറ്ററിനടുത്ത് വിശാലമായ സൗകര്യ ങ്ങളോടെ ആരംഭിക്കുന്ന പ്രദർശനം കാണാൻ എത്തുന്നവർക്ക് 50 രൂപ ടിക്കറ്റ് ചാർജും ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവുമാണ്. വിനോദത്തിനും ആഹ്ളാദത്തിനും അവസരം ഒരുക്കുന്ന മേളയിൽ കാർണിവൽ, ഷോപ്പിങ്ങ് , ഫുഡ് കോർട്ട് , ദിവസേന കലാപരിപാടികൾ , പസിൽഷോ എന്നിവയും ഉണ്ടായിരിക്കും . മേളയിൽ നിന്നും ലഭിക്കുന്ന ആദായം സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 5 നിർധാരരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി ഉപയോഗിക്കും. സംഘടനയുടെ പുതിയ ബാങ്ക് അടുത്ത മാസം മുണ്ടിക്കൽ താഴത്ത് പ്രവർത്തനം ആരംഭിക്കും. പ്രദർശന നഗരി സ്വാഗത സംഘം ചെയർമാൻ കെ.പി. ഗണേശൻ , കൺവീനർ കെ. വിനോദ് , ടി.കെ. സദാനന്ദൻ , സന്തോഷ് മുദ്ര , കെ. സുന്ദരൻ , മോഹൻ ദാസ് കരയത്തുങ്കൽ , ജിതേഷ് , അബ്ദുറഹിമാൻ , മണി ചാത്തമംഗലം , ബാലകൃഷ്ണൻ , കെ.പി. സതീഷൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിക്കും.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
