മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി.ഡല്‍ഹി- റിയാദ്, ഡല്‍ഹി- ഷിംല-കുളു, ഡല്‍ഹി- വാരാണസി, ഡല്‍ഹി- ധര്‍മ്മശാല- ശ്രീനഗര്‍, ഡല്‍ഹി- ഷിംല- ധര്‍മ്മശാല, ഡല്‍ഹി- ദെഹ്‌റാദൂണ്‍ വിമാനസര്‍വീസുകളാണ് വൈകിയത്ഉത്തരേന്ത്യയിൽ 20 തീവണ്ടികൾ വൈകിയോടുന്നതായാണ് വിവരം. ദില്ലി കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മൂടൽ മഞ്ഞുണ്ട്. വരും ദിവസങ്ങളിൽ ശൈത്യ തരംഗം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.രാജസ്ഥാനിലെ ചുരുവിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി.00 മീറ്റര്‍ ദൂരക്കാഴ്ചയാണ് ഡല്‍ഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് രേഖപ്പെടുത്തിയത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *