കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ പ്രത്യേകമായി ഖബർ റിസേർവ് ചെയ്തു വെക്കുന്നത് വഖഫ് ബോർഡ് തടഞ്ഞു. കാരന്തൂർ പാറപ്പുറത്ത് അബ്ദുറഹ്മാൻ നൽകിയ ഹർജിലയിലാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. ചില പ്രത്യേക വ്യക്തികൾക്കായി മാത്രം ഖബർ റിസേർവ് ചെയ്യുന്നതിനെ തുടർന്ന് 2019 ലാണ് അബ്ദുറഹ്മാൻ ഇതിനെതിരെ കോടതിയെ സമീപിച്ചത്.

മുസവല്ലി കുടുംബത്തിനെ ഉൾപ്പെടുത്തി കമ്മിറ്റി ഉണ്ടാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് വഖ്ഫ് ബോർഡ് മുമ്പാകെ കോപ്പി 275 /17 നമ്പർ ഹർജിയിൽ IA 73/2019 നമ്പറായി ഇടക്കാല ഹർജി അബ്‌ദുറഹ്‌മാൻ സമർപ്പിച്ചത്. കാരന്തൂർ ജുമഹത് പള്ളിയുടെ ഖബർസ്ഥാൻ സ്ഥലങ്ങളിലും പള്ളിയുടെ മുൻവശത്തുള്ള സഥലത്തും ഏതാനും ഖബറുകളും സ്ഥലവും ചില വ്യക്തികൾക്കും കുടുംബത്തിനും റിസേർവ് ചെയ്ത് വെക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജിയായിരുന്നു ഇത്. എന്നാൽ എതിർ കക്ഷികൾ ഇതിന് മറുപടി സമർപ്പിച്ചിരുന്നില്ല.

നിലവിൽ വഖഫ് ചെയ്ത ഖൽബർസ്ഥാനിൽ ഖബറുകൾ മഹല്ല് നിവാസികൾക്ക് ഒരേ തരത്തിൽ അവകാശമുണ്ടെന്നും നിലവിൽ കുഴിച്ചുവെച്ച ഖബറുകൾ റിസേർവ് ചെയ്യാതെ ആദ്യം മരിക്കുന്നവർക്ക് നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ നിലവിൽ കുഴിച്ചുവെച്ച ഖബറുകൾ അവരവർക്ക് അനുവദിക്കണമെന്ന ആവശ്യവും വഖ്ഫ് ബോർഡ് നിരസിച്ചു.

അതേസമയം കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ജനറൽ ബോഡിയിലും നിലനിന്നിരുന്ന അന്യായങ്ങൾക്കെതിരെയും അബ്‌ദുറഹ്‌മാൻ പരാതി നൽകിയിരുന്നു. ഈ ഹർജിയെ തുടർന്ന് വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ അല്ലാതെ തെരെഞ്ഞെടുപ്പ് നടത്തുന്നത് കോടതി സ്റ്റേ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *