ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തിലായിരുന്നു കൂടിക്കാഴ്ച.
ടൂറിസം സെക്രട്ടറി കെ. എസ് ശ്രീനിവാസ് കേരളത്തിന്റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.