ഹൈദരാബാദ്: നായ ഓടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ 23കാരനായ മുഹമ്മദ് റിസ്വാന്‍ ആണ് മരിച്ചത്. ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്‌മെന്റിലേക്ക് പോയതായിരുന്നു. ഫഌറ്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുരച്ചുകൊണ്ട് വാതിലില്‍ ചാടിക്കയറി. ഇതില്‍ ഭയന്ന് അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലേക്ക് ചാടുകയായിരുന്നു റിസ്വാന്‍. തുടര്‍ന്ന് റിസ്വാനെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍( നിംസ്) എത്തിച്ചു. തുടര്‍ന്ന് ശനിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *