കൊടുവള്ളി: വാദ്യമേളങ്ങളുടെയും വർണ്ണ വിസ്മയം തീർത്ത വെടിക്കെട്ടിന്റെയും ഉത്സവാന്തരീക്ഷത്തിൽ കൊടുവള്ളി പൂനൂർ പുഴയോരത്തെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ 38 മത് കൊയപ്പ അയമ്മദ്‌കുട്ടി സ്മാരക അഖിലേന്ത്യാ സെവൻസിന് വർണ്ണാഭമായ തുടക്കം കുറിച്ചു. ടൂർണ്ണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎൻ വിജയൻ ഉദ്ഘാടനം ചെയ്തു.

ആദ്യ മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിന് ജയം. റിയൽ എഫ് സി തെന്നലയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ അഞ്ചിനെതിരെ ആർ ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത് (5 -6 ). നിർദിഷ്ട അഞ്ചു പെനാൽട്ടി ഷൂട്ട് ഔട്ടിലും ഇരുടീമുകളും തുല്യത പുലർത്തിയതോടെ ആറാമത് ഒരു പെനാൽട്ടി ഷൂട്ട് ഔട്ട് കൂടെ നൽകുകയായിരുന്നു. നിർദിഷ്ട സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ട് ഔട്ടിലാണ് വിജയികളെ നിർണ്ണയിച്ചത്.

ഇന്ന് (തിങ്കൾ) രാത്രി 7.30 ന് ലിൻസ മെഡിക്കൽസ് മണ്ണാർക്കാട് – ജവഹർ മാവൂരിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *