കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 39 മത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമായി. ഇന്നും നാളെയുമാണ് പരിപാടി നടക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ സ്പേർട്സ് കൗൺസിൽ പ്രസിഡന്റെ്ഒ രാജഗോപാൽ “ലഹരിമുക്ത പ്രതികജ്ഞ ” ചൊല്ലി കൊടുത്തു. കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റെ ആനന്ദൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കളിപ്പയറ്റ് അസോസിയേഷൻ മുഖ്യരക്ഷാധിക്കാരി എ. മൂസ ഹാജി മുഖ്യപ്രഭാഷണം നടത്തി.

കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്ക്കർ ,ടെക്നിക്കൽ ഡയറക്ടർ കെ.സുനിൽകുമാർ ഗുരുക്കൾ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ല സെക്രട്ടറി കെ മുരളീധരൻ ഗുരുക്കൾ സ്വാഗതവും , സംസ്ഥാന ജോയിൻ സെക്രട്ടറി എം.കെ. രാജഗോപാൽ നന്ദിയും പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 400 ഓളം മത്സരാർത്ഥികൾ പങ്കെടക്കുന്നു. ചാമ്പ്യൻഷിപ്പനോടനുബന്ധിച്ച് വിവിധ കളരികളുടെ പവലിയൻ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. അതിൽ ഏറ്റവും നല്ല പവലിയനുള്ള അവാർഡ് ചെലൂർ ചൂരക്കൊടി കളരി സംഘത്തിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *