ഡിസ്ട്രിക്ട് കലക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (ഡി സി ഐ പി ) ഇരുപത്തിമൂന്നാം ബാച്ചിലെ ഇന്റേൺസിന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്‌ഡി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 4 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 13 പേർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചാണ് ഇവർ സർട്ടിഫിക്കറ്റിന് അർഹരായത്.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *