ദില്ലി: ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാരോട് നിർദേശം നല്‍കി ബിബിസി. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകണമെന്ന് ബിബിസി നിര്‍ദ്ദേശം നല്‍കിയത്. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല, എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ് നിര്‍ദ്ദേശം.

അതേ സമയം ബിബിസി ഓഫീസുകളിലെ പരിശോധനയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുത് എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന്‍റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കും. ആദായനികുതി പരിശോധനകള്‍ മാധ്യമങ്ങൾക്ക് മേലുള്ള പീഡനം ആയി മാറുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. അതേസമയം ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളിലെ പരിശോധന ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *