കളഞ്ഞു കിട്ടിയ പണം തിരിച്ചേൽപ്പിച്ച് മാതൃകയായി.കുന്ദമംഗലത്ത് കെ പി എൻ ബനാന എന്ന സ്ഥാപനം നടത്തുന്ന കെ പി അബ്ദുൽ നാസർ ആണ് വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽ ചിതറി കിടക്കുന്ന പതിനയ്യായിരത്തോളം രൂപ കാണുകയും അത് സുരക്ഷിതമായി പെറുക്കി എടുത്ത് ഉടമസ്ഥനെ കണ്ടെത്താൻ സ്വന്തം ചിലവിൽ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുകയും സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തത്.ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു മണിക്കൂറിനകം ഉടമസ്ഥനെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഉടമസ്ഥനായ പാണരുകണ്ടിയിൽ ബാബു അബ്ദുൽ നാസറിന്റെ അടുത്ത് വരികയും കാര്യങ്ങൾ വിവരിക്കുകയും ഉണ്ടായി. യഥാർത്ഥ ഉടമസ്ഥൻ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തുക തിരിച്ചു കൊടുത്തു. ഉടമസ്ഥൻ പി. കെ ബാബു അദ്ദേഹത്തിൻറെ സുമനസ്സിന് നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *