വർക്കേർസ് അസോസിയേഷൻ (സി.ഐ.ടി.യു ) ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ പ്രസിഡൻ്റ് ,സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ച സഖാവ് പ്രസാദേട്ടൻ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു
17 സെക്ഷൻ ഓഫീസുകൾ , കക്കയം, ഉറുമി ,ചെമ്പ്കടവ് തുടങ്ങിയ ജനറേറ്റിംഗ് സ്റ്റേഷനുകൾ, വിവിധ സബ്സറ്റേഷനുകൾ ഉൾക്കൊള്ളുന്ന വിസ്തൃതമായ ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയിലെ എല്ലാ സഖാക്കളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെട്ട് 400 നടുത്ത് മെമ്പർഷിപ്പുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഡിവിഷൻ കമ്മറ്റിയായി ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയെ മാറ്റിയെടുക്കുന്നതിൽ അക്ഷീണം പ്രയതിനച്ച വ്യക്തിയാണ് പ്രസാദ് .

മോഡൽ ഐ.ടി.ഐ യിൽ നിന്ന് ഇലക്ട്രിക്കൽ ട്രേഡും ,കോഴിക്കോട് ഗവ: ആർട്സ് & സയൻസ് കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി DYFI കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ അമരക്കാരനും, പാരലൽ കോളേജ് അദ്ധ്യാപകനുമായ ചാത്തമംഗലത്തുകാരുടെ പ്രസാദ് മാഷ് 1997 ലാണ് തൃശൂർ ജില്ലയിലെ കുന്ദംകുളം സബ്സ്റ്റേഷനിൽ ഇലക്ട്രിസിറ്റി വർക്കറായി ലിസ്റ്റിൽ ഒന്നാം റാങ്ക്കാരനായി ജോലിയിൽ പ്രവേശിക്കുന്നത് .

2003 ൽ ലൈൻമാനായി തിരുവമ്പാടി സെക്ഷനിൽ എത്തിയപ്പോഴാണ് ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ പ്രസിഡന്റായി ചുമതലേയൽക്കുന്നത്.
2008 ൽ ക്വാഷ്യറായും, തുടർന്ന് സീനിയർ അസിസ്റ്റന്റെയും പ്രമോഷനായ സഖാവ് തിരുവമ്പാടി,ഓമശ്ശേരി, കട്ടാങ്ങൽ, ഡിവിഷൻ ഓഫീസ്, കുന്ദമംഗലം എന്നിവടങ്ങളിൽ ജോലി ചെയ്തു.

ഈക്കാലയളവിൽ സംഘടനയുടെ ഡിവിഷൻ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സമതി അംഗം എന്നീ പദവികളിൽ സംഘടനയെ നയിച്ചു.

സംഘടനാ പ്രവർത്തനങ്ങളിലും, സർവീസ് ജീവതത്തിലും ഉദാത്തമായ മാതൃക കാണിച്ച് , സൗമ്യമായ പുഞ്ചിരി കൊണ്ട് എതിരാളികളുടെ പോലും ആദരവ് നേടി എല്ലാ ജീവനക്കാരുടെ മനസ്സിലും സ്ഥിര പ്രതിഷ്ഠ നേടിയാണ് ഇദ്ദേഹം സർവ്വീസ് ജീവതത്തിൽ നിന്നും പടിയിറങ്ങുന്നത്.

2006 മുതൽ 2011 വരെ ഭരിച്ച സ. വി.എസ് സർക്കാറിന്റെ കാലത്ത് വർക്കേർസ് അസോസിയേഷൻ നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി 9 സെക്ഷൻ ഓഫീസുകൾ മാത്രമുണ്ടായിരുന്ന ബാലുശേരി ഡിവിഷൻ പരിധിയിലെ വലിയ സെക്ഷൻ ഓഫീസുകൾ വിഭജിച്ച് ഓമശ്ശേരി, കട്ടാങ്ങൽ , പന്നിക്കോട്, പുതുപ്പാടി, കാക്കൂർ, കൂട്ടാലിട, കൂരാച്ചുണ്ട് എന്നീ പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിക്കുവാൻ സഖാവ് നിർണ്ണായക ഇടപെടൽ നടത്തി.

ഒന്നാം പിണറായി സർക്കാറിന്റെ കാലഘട്ടത്തിൽ കുന്ദംമംഗലം സബ് ഡിവിഷൻ ഓഫീസ് വിഭജിച്ച് തിരുവമ്പാടി സബ് ഡിവിഷൻ ഓഫീസ് ആരംഭിക്കുന്നതിനും, വിസ്തൃതമായ സെക്ഷൻ ആഫീസുകളുടെ അതിർത്തി പുന:നിർണ്ണയം നടത്തുന്നതിനും , കോഴിക്കോട് സർക്കിളിലെ ഡിവിഷൻ ഓഫീസുകളുടെ പുന:സംഘടന നടത്തുന്നതിനും ,
സംഘടനാ നേതൃത്വത്തിന്റെ ഭാഗമായി നിന്ന് സഖാവ് നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയമാണ് .

കേരളത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ജനറേറ്റിംഗ് സ്റ്റേഷനായ കക്കയത്തെ ജീവനക്കാരുടെ പതിറ്റാണ്ട കളുടെ ആവിശ്യമായിരുന്നു കോഴിക്കോട് ആസ്ഥാനമായി ജനറേഷൻ സർക്കിൾ.
ഒന്നാം പിണറായി സർക്കാറാണ് കോഴിക്കോട് ജനറേഷൻ സർക്കിൾ യാത്ഥാർത്യമാക്കിയത്.
സംഘാനാ നേതൃത്വത്തിന്റെ ഭാഗമായി പ്രസാദ് സഖാവുൾപ്പെടയുള്ളവർ അധികാര കേന്ദ്രങ്ങളിൽ തുടർച്ചയായി വിഷയം ഉന്നയിച്ച് നടത്തിയ ഇടപടലുകളുടെ ശ്രമഫലം കൂടിയാണ് .

കഴിഞ്ഞ രണ്ട് റഫറണ്ടങ്ങളിലും, സൊസൈറ്റി ഇലക്ഷനുകളിലും ഡിവിഷനകത്ത് തൊഴിലാളികളെ സജമാക്കുന്നതിലും, വിജയക്കൊടി പാറിക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിക്കുവാൻ സഖാവിന് സാധിച്ചിട്ടുണ്ട് .

എല്ലാ സംഘടനാ അംഗങ്ങളും സേവന രംഗത്ത് മികച്ച മാതൃക കാണിച്ച് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ജനകീയ സ്ഥാപനമാക്കി KSEB Ltd നെ നിലനിർത്തുമെന്നും , പുതിയ കാല വെല്ലുവിളികളെ അതിജീവിച്ച് സമര പോരാട്ടങ്ങളിലൂടെ KSEB Ltd നെ പൊതുമേഖലയിൽ നിലനിർത്തുമെന്നുള്ള ഉറപ്പ് നൽകലാണ് പ്രസാദ് സഖാവിന് നമുക്ക് നൽകുവുന്ന ഏറ്റവും വലിയ ഉപഹാരം.

സർവ്വീസിൽ നിന്നും വിരമിച്ചതിന് ശേഷം ബഹുജന പ്രസ്ഥാനങ്ങുടെ അമരത്തേക്ക് എത്തുന്ന സഖാവ് എന്നും മാർഗദർശിയായി നമുക്കൊപ്പം ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു

അമ്മ, ഭാര്യ, മകളും , മകനും അടങ്ങുന്ന സഖാവിന്റെ കുടുംബത്തിനും, സഖാവിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *