ഭാ​ഗ്യം വരുമെന്ന് വിശ്വസിച്ച് കുറുക്കനെ കോഴി ഫാമിലെ കൂട്ടിലിട്ട് വളര്‍ത്തിയയാള്‍ വനം വകുപ്പിന്റെ പിടിയില്‍. കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശിയും കോഴിഫാം ഉടമയുമായ ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്.കോഴിഫാം ഉടമയാണ് ലക്ഷ്മി കാന്ത്. കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് അധികൃതർ പറഞ്ഞു.​ഗ്രാമത്തിലെ കാടു മൂടിയ പ്രദേശത്ത് നിന്ന് ആണ് ലക്ഷ്മികാന്തിന് കുറുക്കന്റെ കു‍ഞ്ഞിനെ ലഭിച്ചത്. തുടർന്ന് കുറുക്കൻ കുഞ്ഞിനെ രഹസ്യമായി ഫാമിലെത്തിച്ച് വളർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *