വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ത്രിപുരയില്‍ 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്.മേഘാലയയിലും ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. നിലവില്‍ എന്‍പിപിക്ക് 14 സീറ്റിലും ബിജെപിക്ക് അഞ്ച് സീറ്റിലുമാണ് ലീഡുള്ളത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ ലീഡുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *