ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമെന്ന് അഡ്വ. ഫാസില ഇബ്രാഹിം. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഫാസില പറഞ്ഞു.
ദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ തന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മിനിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. മാധ്യമങ്ങളിലൂടെ സംസാരിച്ചതിന് തനിക്കെതിരെ അന്വേഷണം ഉണ്ടായിരിക്കുമെന്നാണ് പിതാവിനോട് പറഞ്ഞത്. തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ പിതാവിന്റെ വിവരങ്ങളും ശേഖരിച്ചു. അതിന് ശേഷം തന്നെയും വിളിച്ചു. പിതാവിനോട് പറഞ്ഞതു തന്നെ തന്നോടും പറഞ്ഞു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടക്കം നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞതായി ഫാസില വ്യക്തമാക്കി.