അഭിമുഖം നടത്തുന്നു
ജില്ലയിലെ 2 മൊബൈൽ വെറ്റിനറി യൂണിറ്റിൽ ഒഴിവുള്ള തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് അഭിമുഖം മാർച്ച് 17നും, വെറ്റിനറി സർജൻ, പാരാവെറ്റിനറിയൻ തസ്തികയിലേക്ക് മാർച്ച് 18നും അഭിമുഖം നടത്തും. അഭിമുഖം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നടക്കും.
നാഷണൽ അപ്രന്റീസ്ഷിപ്പ് മേള
കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴില്‍ നൈപുണ്യവകുപ്പും ചേർന്ന് കോഴിക്കോട് ആർ.ഐ.സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ്മേള മാർച്ച് 20 ന് നടത്തും. ജെ.ടി.ഡി ഇസ്ലാം പ്രൈവറ്റ് ഐ.ടി.ഐ,വെള്ളിമാടുകുന്നിൽ നടക്കുന്ന മേളയിൽ വിവിധ സെക്ടറുകളിൽ അപ്രന്റീസ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു. മേളയിൽ ഗവണ്‍മെന്റ്/പ്രൈവറ്റ്/ എസ് സി ഡി ഡി ഐ.ടി.ഐ യോഗ്യതയുള്ള ട്രെയിനികൾക്ക് പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് :apprenticeshipindia.gov.in>Register>Candidates/Etablishment കൂടുതൽ വിവരങ്ങൾക്ക്: 8547059987. 8075604070
ബോധവൽക്കരണ സെമിനാർ
ജില്ലയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള ബോധവൽക്കരണ സെമിനാർ മാർച്ച് 18 ന് രാവിലെ 9.30 ന് ജില്ലാ സൈനിക ക്ഷേമ ഓഡിറ്റോറിയത്തിൽ നടക്കും. SPARSH-മായി ബന്ധപ്പെട്ട് കണ്ണൂർ ഡി പി ഡി ഒ ക്ലാസ്സെടുക്കും. വിമുക്തഭടന്മാർക്ക് നൽകുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881
ഒറ്റത്തവണ രജിസ്ട്രേഷൻ
കോഴിക്കോട് ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനീ) (കാറ്റഗറി നമ്പർ :245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 25-02-2023 തിയ്യതിയിലെ 10/2023/DOD ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 10-03-2023 തിയ്യതി നടത്തിയ നീന്തൽ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 17ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ജില്ലാ ഓഫീസിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ കളർ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. വെരിഫിക്കേഷൻ ദിവസം ഐഡി പ്രൂഫ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പി.എസ്.സി യുടെ കോഴിക്കോട് ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
ടൂറിസം പദ്ധതിക്കായി പ്രൊപ്പോസല്‍ ക്ഷണിച്ചു
വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളില്‍ നൂതനവും ആകര്‍ഷണീയവുമായ ഫ്ളവര്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലുകള്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpcidukki.com
ദര്‍ഘാസ്
തൊടുപുഴ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 21 വരെ തൊടുപുഴ സ്റ്റേഷനറി ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി മാര്‍ച്ച് 22 ഉച്ചയ്ക്ക് 2 മണി . ഫോണ്‍. 04862 227912.
