ചെന്നൈ: രാത്രിയിൽ മദ്യപിച്ച് നടുറോഡിൽ അഴിഞ്ഞാടിയ പെൺകുട്ടികളുടെ കൂട്ടത്തിലുള്ള ഒരാൾ കെട്ടിടത്തിൽ നിന്നും താഴേക്കു ചാടി. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അന്ന് പൊലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് ഇവരെ കീഴ്‌പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസും റജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് കൂട്ടത്തിലെ സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയിൽനിന്ന് താഴേക്കു ചാടിയത്.

തുടർച്ചയായ ഫോൺകോളുകളെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ചെന്നൈ ബാലാജി റോഡിലെ സംഭവസ്ഥലത്ത് എത്തിയത്. ആറു യുവതികൾ പരിസരം മറന്ന് തമ്മിൽത്തല്ലുന്നതാണ് വനിതാ എസ്ഐയും സംഘവും അവിടെ കണ്ടത്. കണ്ണകി നഗർ സ്വദേശികളായ ആറു യുവതികൾ കേറ്ററിങ് ജോലി ചെയ്യുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *