ഝാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ പോലീസുകാർ ചവിട്ടിക്കൊന്നതായി ആരോപണം. സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ കേസെടുക്കുകയും ഇതിൽ അഞ്ച് പേരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസുകാർ പ്രതിയെ കിട്ടാത്ത ദേഷ്യത്തിൽ നിലത്തുകിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊല്ലുകയായിരുന്നു എന്നാണ് പരാതി.
നാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗിരിദി ജില്ലയിലെ വീട്ടിൽ മുത്തച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. മുത്തച്ഛനെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ടായിരുന്നു. പോലീസ് വരുന്നതറിഞ്ഞ് മുത്തച്ഛനും കുടുംബവും കുഞ്ഞിനെ എടുക്കാതെ കടന്ന് കളഞ്ഞു. വീട്ടിലെ പരിശോധന കഴിഞ്ഞ് പോലീസ് പോയപ്പോൾ തിരിച്ചെത്തിയ കുടുംബം കണ്ടത് മരിച്ചു കിടക്കുന്ന കുട്ടിയെയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്ലീഹ തകർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ്. പോലീസ് ബൂട്ടിട്ട് ചിവിട്ടി കുഞ്ഞിനെ കൊന്നതാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെയാണ് പോലീസുകാർക്കെതിരെ കേസെടുത്തത്.
കുഞ്ഞിൻ്റെ തകർന്നു എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. പൊലീസുകാർ ബൂട്ടിട്ട് ചവിട്ടിയതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.
