ദുബായ്∙ മകൻ ഇസാൻ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാൽ സാനിയയുടെ ചിത്രത്തിൽ ഭർത്താവ് ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. ഇതോടെ സാനിയയും ശുഐബ് മാലിക്കും പിരിഞ്ഞു താമസിക്കുകയാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. സൗദി അറേബ്യയിൽ ഉംറയ്ക്കു പോയ ചിത്രം സാനിയ മിർസ പങ്കുവച്ചപ്പോൾ അതിലും ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല.

അടുത്തിടെയാണ് സാനിയ മിർസ ടെന്നിസിൽനിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് സാനിയ വിര‍മിക്കലിനു ശേഷം പ്രതികരിച്ചിരുന്നു. വിവാഹ മോചന വാർത്തകളിൽ സാനിയയോ, മാലിക്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മകനുമൊത്തുള്ള നിമിഷങ്ങൾ മാലിക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും സാനിയ മിർസ ഉണ്ടാകാറില്ല.

Leave a Reply

Your email address will not be published. Required fields are marked *