കേരളത്തിൽ കുപ്രസിദ്ധി നേടിയ മോഷ്ടാവ് ബണ്ടി ചോറിനെ മോഷണ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെ ഡൽഹിയിലെ ചിത്തരഞ്ജൻ സ്റ്റേഷനിലെ പോലീസ് ആണ് ബണ്ടി ചോറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 27 നാണ് കേരളത്തിലെ പത്ത് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് ഇയാൾ മോചിതനായത്.

കേരളത്തിൽ നിന്നും മോചിതനായ ശേഷം ഇയാളെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള കേസുകളിൽ ഇയാൾ വെറുതെ വിട്ടു. തുടർന്നാണ് ബണ്ടി ചോർ ഡൽഹിയിലെത്തി തന്റെ മോഷണം തുടർന്നത്.

ചിത്ത രഞ്ജൻ പാർക്കിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് ബണ്ടി ചോർ ഇപ്പോൾ അർറസ്റിലായിരിക്കുന്നത്. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായിപോലീസ് പറഞ്ഞു. അറസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ഇയാളുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇപ്പോള്‍ ബണ്ടി ചോറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബണ്ടി ചോറിന്റെ അച്ഛനും രണ്ടാനമ്മയും ഡല്‍ഹിയിലാണ് താമസിച്ചുവരുന്നത്. ഇവരെ കാണാനാണ് താന്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *