തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൃഷണ ഗിരിയിലാണ് അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത മകനെ അച്ഛൻ വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ചെന്ന യുവാവിന്റെ അമ്മയെയും കൊലപ്പെടുത്തി. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൃഷണ ഗിരി സ്വദേശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരെ സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ദണ്ഡപാണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു മാസം മുൻപാണ് സുഭാഷ്, മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതൽ തന്നെ ദണ്ഡപാണി സുഭാഷുമായി തർക്കത്തിലായിരുന്നു. വീടുവിട്ട സുഭാഷും ഭാര്യയും മറ്റൊരിടത്തായിരുന്നു താമസം. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി.

സുഭാഷും ഭാര്യയും ഉറങ്ങുന്ന സ്ഥത്തെത്തി ദണ്ഡപാണി സുഭാഷിന്റെ കഴുത്തിൽ വെട്ടി കൂട്ടത്തിൽ സുഭാഷിന്റെ ഭാര്യക്കും വെട്ടേറ്റു.
ബഹളം കേട്ട് ഓടിയെത്തിയ സുഭാഷിന്റെ മാതാവ് കണ്ണമ്മാൾ, ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചതോടെ ദണ്ഡപാണി ഭാര്യയെയും കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *