ലോക ഫുട്‌ബോളിലെ മിന്നും താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ( Cristiano Ronaldo ) പങ്കാളി ജോര്‍ജിന റോഡ്രിഗസും ( Georgina Rodriguez ) തമ്മിലുള്ള ബന്ധം ഉലയുന്നതായി സൂചന. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരില്‍ മുന്‍ പന്തിലിയാണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ ജനിച്ച മോഡലായ ജോര്‍ജിന റോഡ്രിഗസുമായി 2016 മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുപ്പത്തിലാണ്. ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള വിവാഹം നടക്കില്ലെന്നും ഇരുവരും വഴി പിരിയാന്‍ ഒരുങ്ങുക ആണെന്നും ഒരു പോര്‍ച്ചുഗല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

കുറച്ചു നാളുകളായി ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സുഖകരമായ റിലേഷന്‍ഷിപ്പില്‍ അല്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ജിന റോഡ്രിഗസ് ആഡംബര ബാഗ് വാക്കി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത് നിരസിച്ചു, 2017 ല്‍ ജോര്‍ജിന റോഡ്രിഗസിനെ പാര്‍ട്ടി സംഘടിപ്പിക്കുന്നതില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിലക്കി തുടങ്ങിയ ഒട്ടനവധി കഥകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിന്റെ സമീപനങ്ങളില്‍ മടുത്തെന്നും ഇരുവരും തമ്മിലുള്ള വിവാഹം നടക്കില്ലെന്നും സാമ്പത്തിക നേട്ടത്തിനും കരാറുകള്‍ തകരാതിരിക്കാനും ഇരുവരും ഇപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നതായി അഭിനയിക്കുക ആണെന്നുമാണ് പോര്‍ച്ചുഗല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *