മുംബൈ: 50 വയസ്സു തികഞ്ഞതായി ഇപ്പോഴും തനിക്കു തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 25 വർഷത്തെ അനുഭവ സമ്പത്തുള്ള ഒരു 25 കാരൻ എന്നു പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ മനോഹരമായിരുന്നു. എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല.

എനിക്ക് ഈ രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചു എന്നതു തന്നെ വലിയ ആദരവാണ്. ജീവിതത്തിൽ എനിക്ക് ആകെ വേണ്ടിയിരുന്ന കാര്യവും അതായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

‘‘മറ്റൊന്നും ആകണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. പത്താം വയസ്സുമുതൽ ഞാൻ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ തുടങ്ങി. 24 വർഷത്തിലേറെ അതു തുടരാനും സാധിച്ചിരിക്കുന്നു. അമ്പതാം പിറന്നാൾ ആണെങ്കിലും വലിയ ആഘോഷങ്ങളൊന്നും നടത്തുന്നില്ല. അതിൽ എനിക്കു വലിയ താൽപര്യമില്ല. അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള ചെറിയ ആഘോഷമാണ് ഇത്തവണ നടത്തുന്നത്.’’– സച്ചിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *