രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി.രാജ്യത്ത് ഇതിനോടകം 2,89,09,975 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,27,86,482 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ ആറുവരെ 36,63,34,111 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറിയിച്ചു. ഇന്നലെ മാത്രം 15,87,589 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *