ന്യൂഡൽഹി: ഏലയ്ക്കയിലെ കീടനാശിനിയുടെ അളവ് കൂടുതലാണെന്നു ചൂണ്ടിക്കാട്ടി വിതരണം തടഞ്ഞ അരവണയുടെ സാംപിളിൽ ഗുണനിലവാര പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. 6.65 ലക്ഷം ടൺ അരവണയുടെ വിതരണമാണ് നേരത്തെ തടഞ്ഞിരുന്നത്.

ഇതിന്റെ സാംപിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആവശ്യം നേരത്തെ കേരള ഹൈക്കോടതി നിരാകരിച്ചിരുന്നു. ഹൈക്കോടതി ഈ ഉത്തരവു സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരവണ ഇനി പ്രസാദമായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് ഇന്നലെ കോടതിയെ വാക്കാൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *