ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം. ദിഷയെ മോചിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.ദിശയെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കർഷക സംഘടനകളും രംഗത്തുവന്നു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം, ദിഗ്‌വിജയ സിങ്, പ്രിയങ്ക ഗാന്ധി, ശത്രുഘ്നൻ സിൻഹ, കപിൽ സിബൽ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റിൽ അപലപിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് സര്‍ക്കാര്‍മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. നിരായുധയായ പെൺകുട്ടിയെ തോക്കേന്തിയവർ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *