ഐപിഎലിൽ അഞ്ചാം കിരീടത്തിലേക്ക് ചെന്നൈ സൂപ്പർ കിങിസ്നെ നയിച്ച നായകൻ മഹേന്ദ്ര സിങ് ധോണിയെ അഭിനന്ദിച്ച് ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്.ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.
“അഭിനന്ദനങ്ങൾ എംഎസ് ധോണി ജിക്കും സിഎസ്‌കെക്കും. ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്” സാക്ഷി പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് സിഎസ്‌കെ അഞ്ചാം ഐപിഎൽ ട്രോഫി സ്വന്തമാക്കിയത് രണ്ടു ദിവസം മുൻപായിരുന്നു ടൂർണമെന്റിന്റെ 16 പതിപ്പുകളിൽ, മുംബൈ ഇന്ത്യൻസിന് ശേഷം തങ്ങളുടെ അഞ്ചാമത്തെ കിരീടം സ്വന്തമാക്കുന്ന ടീമുമായി ചെന്നൈ സൂപ്പർ കിങ്‌സ് മാറി.

Leave a Reply

Your email address will not be published. Required fields are marked *