അഴുക്കുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ. മാലിന്യം കൃത്യമായി നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് കരാറുകാരനെ മാലിന്യത്തിൽ മുക്കുകയായിരുന്നുകുര്ള സഞ്ജയ് നഗറിലാണ് ശിവസേന എംഎല്‍എ യും പാര്‍ട്ടിപ്രവര്‍ത്തകരും കരാറുകാരനെ അഴുക്ക് ചാലില്‍ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്.അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറിങ്ങിയിരുന്നു, ഇതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവര്‍ത്തി എന്നാണ് ശിവസേന പ്രവര്‍ത്തകരുടെ പ്രതികരണം.സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ എംഎല്‍എ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
https://twitter.com/onlineyadaw/status/1403946794850021385?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1403946794850021385%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.sathyamonline.com%2Fsivasena-mla-2%2F
കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയില്‍ കനത്ത മഴയാണ്. നഗരത്തിലെ പലയിടങ്ങളും വെള്ളിത്തിനടിയിലാണ്. 505 മി.മീ എന്ന മാസ ശരാശരിയേക്കാള്‍ കൂടുതല്‍ മഴയാണ് മൂന്ന് ദിവസത്തിനിടെ പെയ്തത്. 565.2 മി.മീ മഴയാണ് രേഖപ്പെടുത്തിയത്.