അതിഥി അധ്യാപക നിയമനം
കൊടുവള്ളി സി എച്ച് എം കെ എം ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിൽ, 2023-24 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് ബിരുദ കോഴ്‌സിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 24ന് രാവിലെ 10 മണി മുതല്‍ കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2214033, 9447741033
നിയമനം നടത്തുന്നു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഡിയോളോജിസ്റ്റ് ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ആർ സി ഐ റജിസ്ട്രേഷനോട് കൂടിയ ബി എ എസ് എൽ പി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഐഡന്റിഫിക്കേഷന്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ
തെളിയിക്കുന്ന രേഖകളുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074
ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 ന് രാവിലെ 10 മണി മുതൽ 5 മണി വരെ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
അതിദരിദ്രർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
മേപ്പയ്യൂർ പഞ്ചായത്തിലെ അതിദരിദ്രർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കേരളത്തെ സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനം ചെയ്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിൽ കണ്ടെത്തിയവർക്കാണ് തിരിച്ചറിയൽ കാർഡുകൾ നൽകിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു.
വെെസ് പ്രസിഡന്റ് എൻ പി. ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി സുനിൽ, വി പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സെക്രട്ടറി കെ പി അനിൽകുമാർ, അസി സെക്രട്ടറി എം ഗംഗാധരൻ, വി ഇ ഒ ഐ ഷൈജിത്ത് എന്നിവർ സംസാരിച്ചു.
ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം. നിശ്ചിത അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും. ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.
PRD/CLT/3384/07/23
21/07/2023
തിയ്യതി നീട്ടി
കേരള സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31വൈകിട്ട് അഞ്ച് മണി വരെ നീട്ടി. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാര സഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0473 4296496, 8547126028.
PRD/CLT/3385/07/23
21/07/2023
ദർഘാസ് ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2023-24
സാമ്പത്തിക വര്‍ഷം കോഴിമുട്ട വിതരണം ചെയ്യുന്നതിന് സെക്ടര്‍ തലത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2373566.
രാമൻപുഴ സംരക്ഷണത്തിനായി കർമ്മപദ്ധതി തയ്യാറാക്കുന്നു
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ സംരക്ഷിക്കാൻ കർമ്മപദ്ധതി ഒരുങ്ങുന്നു. പുഴയെ വിനോദത്തിനും, ഉപജീവനത്തിനും ഉപകരിക്കേണ്ട വിധത്തിലാണ് പദ്ധതി തയ്യാറാവുന്നത്. ഇതിൻ്റെ ഭാഗമായി നവകേരള മിഷൻ സംസ്ഥാന തല വിദഗ്ധ സമിതി മഞ്ഞപ്പുഴ ഒഴുകുന്ന കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പുഴ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.
മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക് പദ്ധതി വഴിയൊരുക്കും. മത്സ്യബന്ധനത്തിന്റെ വിപുലീകരണം, ഉൾനാടൻ മത്സ്യബന്ധനം, പുഴ സംരക്ഷണത്തിന് ജനകീയ ക്യാമ്പയിനുകൾ നടത്തുക, ഫണ്ടുകൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങി മഞ്ഞപ്പുഴയുടെ സമഗ്രവും മാതൃകാപരവുമായ പ്രവൃത്തി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവകേരള മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ലഭ്യമാക്കും. തദ്ദേശ സ്വയംഭരണം, ജലസേചനം, ജല-മണ്ണ് സംരക്ഷണം, ടൂറിസം, ഫിഷറീസ്, കൃഷി, ക്ഷീര-മൃഗസംരക്ഷണ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ മിഷൻ യോഗം
നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ മിഷൻ യോഗം ജൂലൈ 26ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. നവകേരളം കർമ്മപദ്ധതിയിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ആർദ്രം, ലൈഫ്, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളും തയ്യാറാക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.
PRD/CLT/3390/07/23
21/07/2023
താല്‍ക്കാലിക നിയമനം
ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
പോളിടെക്നിക് പ്രവേശന കൗൺസിലിംഗ്
വയനാട് ജില്ലയിലെ മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളേജുകളില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്കുള്ള പ്രവേശന കൗൺസിലിംഗ് ജൂലൈ 25ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. പ്ലസ് ടു / വി എച്ച് എസ് ഇ വിഭാഗത്തില്‍ വയനാട് ജില്ലയില്‍ പ്രവേശനത്തിന് കൗൺസിലിംഗ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 8.30 മുതൽ 9.30 വരെയും ഐ ടി ഐ, കെ ജി സി ഇ വിഭാഗത്തിൽ കൗൺസിലിംഗ് രജിസ്ട്രേഷൻ
നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും സ്പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് രക്ഷകര്‍ത്താവിനൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04936 247420
കിസാൻമേള സംഘടിപ്പിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മ കോഴിക്കോടും സംയുക്തമായി കിസാൻമേള സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.
ഭാരതീയ പ്രകൃതി ചികിത്സ പദ്ധതിയായ സുഭിക്ഷം സുരക്ഷിതത്തിന്റെ ഭാഗമായാണ് കിസാൻമേളയും കിസാൻ ഗോഷ്ഠിയും സംഘടിപ്പിച്ചത്.
തെങ്ങ് കൃഷിയിലെ ശാസ്ത്രീയ കൃഷി രീതികൾ എന്ന വിഷയത്തിൽ സി പി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി സുബ്രഹ്മണ്യനും ജൈവ കൃഷി രീതി എന്ന വിഷയത്തിൽ റിട്ടയേർഡ് ജെ ഡി എ വിക്രമൻ നായരും ക്ലാസ് നയിച്ചു. മേളയുടെ ഭാഗമായി ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, ഉൽപാദന ഉപാധികൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടന്നു.
വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബി എഫ എസി പേരാമ്പ്ര ബ്ലോക്ക് ചെയർമാൻ കെ കെ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ഭാരതീയ പ്രകൃതി ചികിത്സ പദ്ധതി പേരാമ്പ്ര ബ്ലോക്ക് സി ആർ പി ശശി പാടിക്കുന്നിൽ നന്ദിയും പറഞ്ഞു.
മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനം : ശില്പശാല ജൂലൈ 25 ന്
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 25 ന് ഉച്ചക്ക് രണ്ട് മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നവകേരളം കർമ്മ പദ്ധതി കോഡിനേറ്റർ ടി എൻ സീമ ശില്പശാല ഉദ്ഘാടനം ചെയ്യും. കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികെ അനിത സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി പ്രോഗ്രാം ഓഫീസർ വി രാജേന്ദ്രൻ ഹരിത കേരളം മിഷന്റെ ഇടപെടലുകളെക്കുറിച്ച് സംസാരിക്കും. നവകേരളം അസിസ്റ്റന്റ് കോഡിനേറ്റർ എബ്രഹാം കോശി പഠന റിപ്പോർട്ട് അവതരിപ്പിക്കും. മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം കെ എ എസ് അവതരണം നടത്തും.
ദർഘാസ് ക്ഷണിച്ചു
തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,37,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 7025174038
PRD/CLT/3395/07/23
21/07/2023
ഹ്രസ്വകാല കോഴ്‌സ് പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈതണ്‍, ഓട്ടോകാഡ് (സിവില്‍), സി പ്ലസ് പ്ലസ് , ജി എസ് ടി ഫയലിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370026, 8891370026
അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്‍ക്ക് 2023 ലെ നേഴ്സിംഗ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ യോഗ്യരായവരുടെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ജൂലൈ 27 ന് മുമ്പായി സമര്‍പ്പിക്കണം. നിശ്ചിത തിയ്യതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക: ഫോൺ: 0495- 2771881
വിവരാവകാശ നിയമം: ശില്പശാല സംഘടിപ്പിച്ചു
ജില്ലയിലെ വിവരവകാശ നിയമം അപ്പീൽ അധികാരികൾക്കും സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്കുമായി സംസ്ഥാന വിവരവകാശ കമ്മീഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ.വിശ്വാസ് മേത്ത വിവരാവകാശ നിയമത്തെ കുറിച്ച് വിശദീകരിച്ചു.
കമ്മീഷൻ അംഗങ്ങളായ എ അബ്ദുൾ ഹക്കീം, ഡോ.കെ.എം ദിലീപ് തുടങ്ങിയവർ വിഷയാവതരണം നടത്തി. തുടർന്ന് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു.
ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടന്ന ശില്പശാലയിൽ സബ് കലക്ടർ വി ചെൽസാ സിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.