മുക്കം – മുക്കത്ത് ആലിൻ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാരിന്റെ ലോട്ടറി റിസൾട്ട് അവസാനം
അക്കങ്ങൾ വെച്ച് ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ കുമാരനല്ലൂർ സ്വദേശി സരുൺ മുക്കം പൊലീസ് പിടിയിലായത്.മുക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ് ടി ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജദീര്‍ ചേനമംഗലൂർ, അനീസ് കെ എം എന്നിവർച്ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽ നിന്നും 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.സമാനരീതിയിൽ മുക്കത്ത്മറ്റ് ഒറ്റ നമ്പർ ലോട്ടറി കച്ചവട സംഘങ്ങളെയും മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *