രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന അർപ്പിച്ചു. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി. ‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു’ പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞു. യുവാക്കളും സ്ത്രീകളുമാണ് രാജ്യത്തിന്റെ കരുത്ത്. ഗ്രാമീണി മേഖലകളില്‍ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. കൊച്ച് ഗ്രാമങ്ങളില്‍ നിന്ന് ലോകോത്തര കായികതാരങ്ങളാണ് ഉയര്‍ന്നുവരുന്നത്. ജനങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവുമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *