സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി പഠനകേന്ദ്രമായ ദല്‍ഹിയിലെ സുര്‍ജിത്ത് ഭവനിനെതിരെ വീണ്ടും പൊലീസ് നടപടി.ർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതും പൊലീസ് വിലക്കി.കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ദില്ലി പൊലീസ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ സുര്‍ജിത്ത് ഭവനിനില്‍ സി.പി.ഐ.എം സംഘടപ്പിക്കാനൊരുങ്ങിയ വി20 പരിപാടിക്കും വിലക്കേര്‍പ്പെടുത്തിരുന്നു. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പൊലീസ് അനുമതി വേണമെന്ന നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *